നാണം കെട്ട പാര്‍ട്ടിയല്ലേ സിപിഎം, ബിജെപിയെ ഭയന്നാണ് പിണറായിയും കുടുംബവും ജീവിക്കുന്നത്, പിണറായി അടക്കമുള്ള സിപിഎം നേതാക്കളെ കേന്ദ്രസർക്കാർ വിറപ്പിച്ച് നിർത്തിയിരിക്കുകയാണെന്നും വി ഡി സതീശൻ.
തിരുവനന്തപുരം: ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്താണ് അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിയില്‍ ചേര്‍ന്നതും കേന്ദ്രമന്ത്രി ആയതുമെന്ന് വി ഡി സതീശൻ.
പിണറായി സെക്രട്ടറി ആയിരുന്ന കാലത്ത് തന്നെയാണ് വിശ്വനാഥ മേനോൻ ബിജെപി സ്ഥാനാര്‍ത്ഥി ആയതെന്നും വി ഡി സതീശൻ. നാണം കെട്ട പാര്‍ട്ടിയല്ലേ സിപിഎം, ബിജെപിയെ ഭയന്നാണ് പിണറായിയും കുടുംബവും ജീവിക്കുന്നത്, പിണറായി അടക്കമുള്ള സിപിഎം നേതാക്കളെ കേന്ദ്രസർക്കാർ വിറപ്പിച്ച് നിർത്തിയിരിക്കുകയാണെന്നും വി ഡി സതീശൻ.
പത്മജ വേണുഗോപാലിന്‍റെ അടക്കമുള്ള ബിജെപി പ്രവേശത്തിന് പിന്നില്‍ സിപിഎം ആണ്, പിണറായി അറിഞ്ഞാണ് ഇതെല്ലാം നടക്കുന്നത് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുള്ളതാണ്. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ബിജെപിയിലേക്ക് കുടിയേറിയവരെ പറ്റി വി ഡി സതീശൻ എണ്ണിപ്പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
