Asianet News MalayalamAsianet News Malayalam

'ഹിന്ദു വിരുദ്ധനാണെന്നും ധാര്‍ഷ്ട്യമാണെന്നും ആക്ഷേപമുണ്ടല്ലോ എന്ന് ചോദ്യം'; ഫേസ്ബുക്കില്‍ തത്സമയം പിണറായിയുടെ മറുപടി

തിരുവനന്തപുരം: ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരെ നിലപാടെടുക്കുന്നതും അതിനെ ചെറുക്കുന്നതും ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സിപിഎമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തത്സമയം സംവദിക്കുകയായിരുന്നു അദ്ദേഹം.
 

Pinarayi vijayan answered a question in facebook related to his attitude
Author
Kerala, First Published Jul 21, 2019, 7:49 PM IST

തിരുവനന്തപുരം: ഭൂരിപക്ഷ വര്‍ഗീയതയ്ക്കെതിരെ നിലപാടെടുക്കുന്നതും അതിനെ ചെറുക്കുന്നതും ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സിപിഎമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തത്സമയം സംവദിക്കുകയായിരുന്നു അദ്ദേഹം.
 
ജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന സിപിഎം പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് പിണറായി വിജയന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. പിണറായിക്ക് ധാർഷ്ട്യമാണെന്നും ഹിന്ദു വിരുദ്ധനാണെന്ന് ആക്ഷേപം ഉണ്ടല്ലോ എന്ന പേര് വ്യക്തമാക്കാതെ അവതാരകന്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി.

പിണറായിയുടെ മറുപടി ഇങ്ങനെ

'ഹിന്ദു വിരുദ്ധന്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയില്ല. ഇന്ന് നമ്മുടെ രാജ്യത്ത് പലയിടങ്ങളിലും നടക്കുന്നത് ന്യൂനപക്ഷ വേട്ടയാണ്. വര്‍ഗീയ വര്‍ഗീയ താല്‍പര്യത്തോടെയുള്ള ഇടപെടലുകളാണ്. അതില്‍ ഭൂരിപക്ഷ വര്‍ഗീയതുടേതായ ആക്രമണങ്ങള്‍ പലപ്പോഴും നടക്കുന്നുണ്ട്. അതിനെ ശക്തമായി നേരിടുക എന്നുള്ളത് തന്നെയാണ് രാജ്യത്തിന് ഉറപ്പു നല്‍കുന്നത്. അതിനെ തകര്‍ക്കാന‍് നോക്കുമ്പോള്‍, അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുപോവുക തന്നെ ചെയ്യും. അതൊക്കെ ധാര്‍ഷ്ട്യമായി കാണുന്നുണ്ടെങ്കില്‍ ആ ധാര്‍ഷ്ട്യം തുടര്‍ന്നു പോകും എന്നു മാത്രം എനിക്ക് ആ കാര്യത്തില്‍ പറയാനുള്ളൂ.'
 

Follow Us:
Download App:
  • android
  • ios