Asianet News MalayalamAsianet News Malayalam

'കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കാകെ അഭിമാനം'; ടെക്ജൻഷ്യയ്ക്ക് ആശംസയുമായി മുഖ്യമന്ത്രി

ടെക്ജൻഷ്യ കൈവരിച്ച നേട്ടം കേരളത്തിലെ മറ്റു സ്റ്റാർട്ടപ്പ് സംരംഭകർക്ക് പ്രചോദനമായി മാറട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

Pinarayi Vijayan congratulates techgentsia
Author
Thiruvananthapuram, First Published Aug 21, 2020, 10:20 AM IST

തിരുവനന്തപുരം: സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഇന്നവേഷന്‍ ചലഞ്ചില്‍ വിജയികളായ ടെക്ജൻഷ്യ കമ്പനിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് ടെക്ജൻഷ്യയെന്നും ഈ നേട്ടത്തിൽ അവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. 

ടെക്ജൻഷ്യ കൈവരിച്ച നേട്ടം കേരളത്തിലെ മറ്റു സ്റ്റാർട്ടപ്പ് സംരംഭകർക്ക് പ്രചോദനമായി മാറട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ആയി കേരളത്തിലെ സ്റ്റാർട്ടപ്പായ ടെക്ജൻഷ്യ നിർമ്മിച്ച 'വീ കൺസോൾ' എന്ന ആപ്പ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോൺഫറൻസ് ആപ്പ് നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചാലഞ്ചിൽ പങ്കെടുത്താണ് ടെക്ജൻഷ്യ ഈ നേട്ടം കൈവരിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികൾ സമർപ്പിച്ച ഉത്പന്നങ്ങളിൽ നിന്നാണ് വീ കൺസോളിനെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത്.

കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് ടെക്ജൻഷ്യ. ഈ നേട്ടത്തിൽ അവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇനിയും ഒരുപാട് വലിയ ഉയരങ്ങളിലെത്താൻ അവർക്കാകട്ടെ. ടെക്ജൻഷ്യ കൈവരിച്ച നേട്ടം കേരളത്തിലെ മറ്റു സ്റ്റാർട്ടപ്പ് സംരംഭകർക്ക് പ്രചോദനമായി മാറട്ടെ എന്ന് ആശംസിക്കുന്നു.

Follow Us:
Download App:
  • android
  • ios