എന്‍ കെ പ്രേമചന്ദ്രന്‍റെ മകന് വിവാഹാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന് വിവാഹാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്തെ വിവാഹ വേദിയിലെത്തിയാണ് വരന്‍ കാര്‍ത്തിക്കിനെയും വധു കാവ്യയെയും മുഖ്യമന്ത്രി ആശംസകളറിയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷിബു ബേബി ജോണ്‍, നോര്‍ക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ജെ രാജു, പി തിലോത്തമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫേസ്ബുക്കില്‍ ലൈവിലൂടെയാണ് മകന്‍റെ വിവാഹ വിവരം എന്‍ കെ പ്രമേചന്ദ്രന്‍ അറിയിച്ചത്. 

Read More: ടി ഒ സൂരജിന് വീണ്ടും കുരുക്ക്; കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതിയിൽ പുനരന്വേഷണം