തിരുവനന്തപുരം: പിണറായി വിജയന്‍റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ലളിതമായ ചടങ്ങ് മാത്രമായിരിക്കുമെന്നും അറിയുന്നു. തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നാണ്  പ്രതികരണം. 

ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച  മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്.