രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ജൂൺ മാസം നാലാ തീയതി ആയിരിക്കും. സഭ സമ്മേളനം ഈ മാസം 24 ാം തീയതി ആരംഭിക്കും. ഗവർണ്ണറുടെ നയ പ്രഖ്യാപന പ്രസംഗം മെയ് 28 നായിരിക്കും
- Home
- News
- Kerala News
- ചരിത്രമെഴുതി പിണറായി 2.0, 'സഗൗരവം' അധികാരമേറ്റ് മുഖ്യമന്ത്രി; സഭാസമ്മേളനം 24ന് തുടങ്ങും, ബജറ്റ് ജൂൺ 4ന് |Live
ചരിത്രമെഴുതി പിണറായി 2.0, 'സഗൗരവം' അധികാരമേറ്റ് മുഖ്യമന്ത്രി; സഭാസമ്മേളനം 24ന് തുടങ്ങും, ബജറ്റ് ജൂൺ 4ന് |Live

കേരള ചരിത്രത്തിലാദ്യമായി തുടർ ഭരണം നേടി സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയെന്ന ഖ്യാതി പിണറായി വിജയന് സ്വന്തം. ഗവർണർ ആരിഫ് ഖാന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് ജൂൺ മാസം നാലാ തിയതി
നിയമസഭാ സമ്മേളനം 24, 25 തിയതികളിൽ
രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ നിയമസഭാ സമ്മേളനം 24, 25 തിയതികളിൽ നടക്കും. മുഖ്യമന്ത്രി പിണറായി തന്നെയാണ് ഇക്കാര്യം അറിയിച്ചത്
കെ കെ രാഗേഷ് പ്രൈവറ്റ് സെക്രട്ടറി, ദിനേശൻ പുത്തലത്ത് പൊളിറ്റിക്കൽ സെക്രട്ടറി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ കെ കെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി മുൻ ഐ ആർ എസ് ഉദ്യോഗസ്ഥൻ ആർ മോഹനെയും നിയമിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പുത്തലത്ത് ആണ് പൊളിറ്റിക്കൽ സെക്രട്ടറി
പ്രൊ ടെം സ്പീക്കറായി പി ടി എ റഹീം
പുതിയ നിയമസഭയുടെ പ്രൊ ടെം സ്പീക്കറായി പി ടി എ റഹീമിനെ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
മാലിന്യ രഹിത കേരളം സൃഷ്ടിക്കും
5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പൊതു മേഖല സ്ഥാപനങ്ങളെ നവീകരിക്കും
അഞ്ച് വർഷം കൊണ്ട് പൊതു മേഖല സ്ഥാപനങ്ങളെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി.
പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത
2025 ഓടെ സംസ്ഥാനം പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി.
ജനത്തിന് താല്പര്യം വികസനം
ജനത്തിന് താല്പര്യം അർത്ഥ ശൂന്യമായ വിവാദത്തിൽ അല്ല വികസനത്തിലാണെന്ന് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തുടങ്ങി
രണ്ടാം വട്ടം കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള പിണറായി വിജയന്‍റെ വാർത്താ സമ്മേളനം വാർത്താ സമ്മേളനം തുടങ്ങി.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അൽപ്പസമയത്തിനകം
രണ്ടാം വട്ടം കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള പിണറായി വിജയന്‍റെ വാർത്താ സമ്മേളനം അൽപ്പസമയത്തിനകം തുടങ്ങും. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാകും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
ആദ്യ മന്ത്രിസഭാ യോഗം തുടരുന്നു
ആദ്യ മന്ത്രിസഭാ യോഗം തുടരുന്നു.
മന്ത്രിമാര്‍ സെക്രട്ടേറിയേറ്റില്‍
മന്ത്രിസഭാ യോഗത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി.
സെക്രട്ടേറിയേറ്റിലെത്തി അധികാരമേറ്റ് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലെത്തി അധികാരമേറ്റെടുത്തു

മന്ത്രിസഭായോഗം അല്‍പ്പസമയത്തിനകം
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം അല്‍പ്പസമയത്തിനകം ചേരുന്നു.
മന്ത്രിമാർ രാജ്ഭവനിൽ നിന്ന് ഇറങ്ങി
രാജ്ഭവനിലെ ചായസ്ത്കാരം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങി.
മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ, ഒപ്പം യെച്ചൂരിയും
എല്ലാ മന്ത്രിമാരും കുടുംബ അംഗങ്ങളും രാജ്ഭവനിലെത്തി. സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും രാജ്ഭവനിലെ സത്കാരത്തിൽ പങ്കെടുത്തു
മന്ത്രിമാർ രാജ്ഭവനിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയനും പുതിയ മന്ത്രിമാരും രാജ്ഭവനിലേക്ക് തിരിച്ചു.
16 പേർ 'സഗൗരവം', അഞ്ച് പേർ ദൈവനാമത്തിൽ
ഇടത് മുന്നണി സർക്കാരിൽ മുഖ്യമന്ത്രി പിണറായിയടക്കം 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ 'സഗൗരവം' ആയിരുന്നു. വീണ ജോർജടക്കം അഞ്ചുപേർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. വീണ ജോർജ്ജ്, ആൻ്റണി രാജു, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഐഎൻഎല്ലിൻ്റെ അഹമ്മദ് ദേവര്‍കോവിൽ അള്ളാഹുവിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
രണ്ടാം പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. വേദിയിൽ ദേശീയഗാനം.


വീണ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തു
രണ്ടാം പിണറായി മന്ത്രിസഭയിലെ അവസാന അംഗമായി വീണ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആരോഗ്യവകുപ്പായിരിക്കും ആറന്മുള എംഎൽഎയ്ക്ക് നൽകുകയെന്നാണ് പുറത്ത് വരുന്ന വാർത്ത.
