Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ജനങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി ഇന്ന് ഫേസ്ബുക്ക് ലൈവില്‍

എല്ലാ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ ജനങ്ങള്‍ക്ക് രാവിലെ 11 മണി വരെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാം.

pinarayi vijayan interacts with people through facebook live
Author
Thiruvananthapuram, First Published May 25, 2020, 8:27 AM IST

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഫേസ്ബുക്ക് വഴി ജനങ്ങളുമായി സംവദിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി പറയാനാണ് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ തത്സമയം എത്തുന്നത്. ലൈവില്‍ എത്തുന്ന സമയം പിന്നീട് അറിയിക്കും. 

എല്ലാ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ ജനങ്ങള്‍ക്ക് രാവിലെ 11 മണി വരെ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഏതുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ നാളെ രാവിലെ 11 മണി വരെ ചോദ്യങ്ങൾ ചോദിക്കാം.

Read more at: ഇടത് മുന്നണി അഞ്ചാം വർഷത്തിലേക്ക്; നേട്ടങ്ങൾ ഉയർത്തി പിണറായി സർക്കാർ 
 

Follow Us:
Download App:
  • android
  • ios