Asianet News MalayalamAsianet News Malayalam

'രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു'; എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവസരമെന്ന് മുഖ്യമന്ത്രി

 സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മിഷനുകളെല്ലാം വിജയമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആര്‍ദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. 

pinarayi vijayan  official announcement of two lakhs house construction through life
Author
Trivandrum, First Published Jan 28, 2021, 11:51 AM IST

തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മിഷനുകളെല്ലാം വിജയമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആര്‍ദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവർക്ക് കൈതാങ്ങായി നിൽക്കുമെന്ന നിശ്ചയദാർഡ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന് ഒരുപാട് പരിമിധികളുണ്ടെന്നും അതിനെ അതിജീവിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത കുറയുന്നതിനാല്‍ കൊവിഡ് വലിയ തോതിൽ ബാധിക്കുന്നുണ്ട്. ക‍ർശനമായ നടപടികളേക്ക് കടക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ വാർഡുതല സമിതികള്‍ പുനർജീവിപ്പിക്കണം. മാസ്ക്ക് ധരിക്കലും ശാരീരിക അലകം പാലിക്കുകയും ചെയ്യണം. അസുഖമുള്ളവരുടെ വീടുകളിൽ നിന്നും സാധനങ്ങള്‍ വാങ്ങാൻ പുറത്തുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios