തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക് ഡൗൺ നാളെ പൂർണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് നാളെ അനുമതി. അടിയന്തര സാഹചര്യമുള്ളവർക്ക് മാത്രമേ യാത്ര അനുമതി ഉണ്ടാവൂ. ഞായറാഴ്ച ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ ഇങ്ങനെയെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

അവശ്യ സാധനങ്ങൾ, പാൽ വിതരണം, മെഡിക്കൽ സ്റ്റോറുകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമായിരിക്കും ഞായറാഴ്ച പ്രവർത്തനാനുമതി ഉണ്ടാകുക. ഹോട്ടലുകൾക്ക് ടേക് എവേ സൗകര്യത്തിൽ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമായിരിക്കും സഞ്ചാര സ്വാതന്ത്രം. മറ്റുള്ളവർക്ക് പൊലീസിന്റെ പാസ് നിർബന്ധമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് മുക്തി; രണ്ട് പേർക്ക് കൂടി രോഗം, രണ്ട് പേരും വിദേശത്ത് നിന്നെത്തിയവര്‍