Asianet News MalayalamAsianet News Malayalam

കര്‍ഷകപ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ലമെന്റില്‍ ഒപ്പം നില്‍ക്കണം; രാഹുലിന് മറുപടിയുമായി പിണറായി

സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടി

pinarayi vijayan replies to rahul gandhi in farmer suicide in wayanad
Author
Thiruvananthapuram, First Published May 31, 2019, 8:09 PM IST

തിരുവനന്തപുരം:  വയനാട്ടിലെ പനമരം പഞ്ചായത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന്  മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കര്‍ഷകപ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്ന് പിണറായി വിജയന്‍ രാഹുലിന് മറുപടി നൽകി. 

സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. വയനാടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവംഅന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എംപിയുമായ  രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പനമരം പഞ്ചായത്തില്‍  വി ദിനേഷ് കുമാറാണ് ആത്മഹത്യ ചെയ്തത്.

ദിനേഷ് കുമാറിന്റ് വിധവ സുജാതയുമായി  താന്‍ ഫോണില്‍ സംസാരിച്ചെന്നും വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും,  വിഷമവും കൊണ്ടാണ് ഭര്‍ത്താവ് ആത്ഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും കത്തിലുണ്ടായിരുന്നു. മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി  കത്തില്‍  ആവശ്യപ്പെട്ടിരുന്നു.അതേ സമയം വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ അടുത്തമാസം എഴ് ,എട്ട് തിയ്യതികളില്‍ വയനാട് സന്ദര്‍ശിക്കും.

Follow Us:
Download App:
  • android
  • ios