ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകൾ എന്ന് ഇവിടെ ബിജെപി നേതാക്കൾ പറഞ്ഞു നടക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് ഇസ്രയേലിനെ പരസ്യമായി പിന്തുണയ്ക്കാനും പലസ്തീനെ തള്ളിപ്പറയാനും പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

തിരുവനന്തപുരം: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സർക്കാർ അവ​ഗണിക്കുന്നുവെന്നത് അസംബന്ധ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ കുടുംബത്തിന്റെ വേദനയിൽ ഈ നാടാകെ ഒന്നിച്ചാണ് നിന്നതെന്നും എന്നാൽ എന്തും വിളിച്ചുപരയാമെന്ന് കരുതുന്ന ഒരു വിഭാഗമാണ് ആരോപണങ്ങളുന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു. 

'നമ്മുടെ നാട്ടിൽ എന്തും വിളിച്ചു പറയാൻ തയ്യാറായി നിൽക്കുന്ന ഒരു വിഭാ​ഗമുണ്ട്. അവർക്ക് മറ്റൊന്നും പറയാനില്ല. ആ കുടുംബത്തിന്റെ വേദനയിൽ ഈ നാടാകെ ഒന്നിച്ചാണ് നിന്നത്. എന്നാൽ ഞങ്ങളാണ് ആ കുടുംബത്തിന്റെ ആളുകൾ എന്ന് ഇവിടെ ബിജെപി നേതാക്കൾ പറഞ്ഞു നടക്കുന്നുണ്ട്'. ഇസ്രയേലിന്റെ നിലപാടിനോട് പൊതുവിലുള്ള വിയോജിപ്പ് നമ്മുടെ നാട്ടിലും രാജ്യത്തും പൊതുവിലുള്ളതാണ്. ഇവർക്ക് ഇസ്രയേലിനോട് വലിയ അനുഭാവമാണല്ലോ എന്നാ പിന്നെ ഇവരുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് ഇസ്രയേലിനെ പരസ്യമായി പിന്തുണയ്ക്കാനും പലസ്തീനെ തള്ളിപ്പറയാനും പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona