കന്റോൺമെന്റ് ഹൗസിലേക്ക് എന്തുകൊണ്ട് താമസം മാറുന്നില്ലെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി. നിലവിലെ താമസക്കാരനായ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ലിഫ് ഹൗസിലേക്ക് മാറിയ ശേഷം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി താൻ മാറുമെന്ന് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: എന്തുകൊണ്ടാണ് കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറത്താതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യം അവിടെയുള്ളയാൾ മാറട്ടെ, എന്നാലല്ലേ അവിടേക്ക് തനിക്ക് മാറാനാകൂവെന്ന് പിണറായി പറഞ്ഞു. മാറാനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുന്നുണ്ടെന്നും അതിന് ശേഷം അല്ലറചില്ലറ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും താൻ അങ്ങോട്ട് മാറുകയെന്നും പിണറായി പറഞ്ഞു. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ താമസം മാറാത്തത്. മുഖ്യമന്ത്രി വി ഡി സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധന നടത്താനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് എം. സ്വരാജ് വിമർശനം ഉന്നയിച്ചിരുന്നു. ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നു എന്ന കാരണം പറഞ്ഞാണ് മുഖ്യമന്ത്രി അവിടെ താമസിക്കാത്തതെങ്കിലും ഇതിന് പിന്നിൽ മറ്റൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred