തിരുവനന്തപുരം: പൊലീസുകാരിൽ ചിലര്‍ ആര്‍എസ്എസിന്‍റെ ഒറ്റുകാരാണെന്ന് പറ‍ഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെ അങ്ങനെ ഒരു വിമര്‍ശനം നടത്തിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. കുറ്റങ്ങളും വീഴ്ചകളും ഉണ്ടാകുമ്പോൾ അത് ചൂണ്ടിക്കാട്ടേണ്ടത് മുഖ്യമന്ത്രിയെന്ന നിലയിൽ ബാധ്യതയാണ്. അത് മാത്രമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയ്തതെന്നും പിണറായി വിജയൻ വിശദീകരിച്ചു.

മറിച്ചുള്ള വാര്‍ത്തകളെല്ലാം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. ആര്‍എസ്എസിന്‍റെ ഒറ്റുകാരാണ് പൊലീസുകാര്‍  എന്ന് ആരെങ്കിലും പറയുമോ എന്ന് ചോദിച്ച പിണറായി വിജയൻ അത്തരമൊരു വാര്‍ത്ത ശുദ്ധകളവാണെന്നും പ്രതികരിച്ചു.

 "

Read also:ആര്‍എസ്എസിന് വിവരം ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ ആര്?: പിണറായിയോട് ചെന്നിത്തല

ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'പൊലീസുകാർ സർക്കാർ തീരുമാനത്തോടൊപ്പവും സംസ്ഥാന താൽപര്യത്തിന് ഒപ്പവുമാണ് നിൽക്കേണ്ടത്. നിങ്ങളിൽ ചിലർക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്' ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

Read also:'ശബരിമലയിലെ വിവരങ്ങൾ പൊലീസുകാരില്‍ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു'; പിണറായി വിജയൻ