കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന പ്രചാരണം തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണ്. 

കോഴിക്കോട്: സ്കൂളുകളിലെ ലിംഗ നീതി സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന പ്രചാരണം തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണ്. ശരിയായ ലിംഗ നീതി മനസിലാക്കി വേണം കുട്ടികള്‍ വളരാന്‍. എല്ലാവരുടേയും അഭിപ്രായം പരിഗണിച്ച് മാത്രമേ പാഠ്യപദ്ധതി പരിഷ്‍കരണ കാര്യത്തില്‍ അവസാന തീരുമാനമുണ്ടാകുവെന്ന് കുപ്രചാരണക്കാര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മേമുണ്ട ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

YouTube video player