കേരളത്തിൻ്റെ കൂട്ടായ്മയുടെ ശക്തി നാം ഇതിന് മുൻപും തിരിച്ചറിഞ്ഞിട്ടുണ്ട്. വാക്സീൻ സൗജന്യമായി സ്വീകരിച്ച പലരും അതിനുള്ള പണം സിഎംഡിആർഫിലേക്ക് നൽകുന്നുണ്ട്. 

തിരുവനന്തപുരം: വാക്സീൻ എടുത്തവര്‍ സിഎംഡിആര്‍എഫിലേക്ക് ഇന്നലെ 22 ലക്ഷം രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജ​യന്‍. ഇത്തരത്തിലുള്ള സംഭാവനകള്‍ സ്വാ​ഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കേരളത്തിൻ്റെ കൂട്ടായ്മയുടെ ശക്തി നാം ഇതിന് മുൻപും തിരിച്ചറിഞ്ഞിട്ടുണ്ട്. വാക്സീൻ സൗജന്യമായി സ്വീകരിച്ച പലരും അതിനുള്ള പണം സിഎംഡിആർഫിലേക്ക് നൽകുന്നുണ്ട്. ഇതൊക്കെ ജനത്തിൻ്റെ ഇടപെടലും പിന്തുണയും കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇന്ന് വൈകിട്ട് നാലരെ വരെ 22 ലക്ഷം രൂപയാണ് വാക്സീൻ എടുത്തവരിൽ നിന്നായി സിഎംഡിആർഎഫിലേക്ക് വന്നത്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആ​ഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാവും. ഇതിൻ്റെ മൂർത്തമായ രൂപം നാളെ ഒന്നൂടെ ചർച്ച ചെയ്ത് അവതരിപ്പിക്കാം.