തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പണം നല്‍കണമെന്ന അഭ്യര്‍ത്ഥനയെ പരിഹിസിച്ച ലീഗ് എംഎല്‍ കെഎം ഷാജിക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി. വിഷു കൈനീട്ടിവും സക്കാത്ത് തുകയും മുഖ്യമന്ത്രിക്ക് നല്‍കണം. അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌. നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണ് എന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം.

ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. അതാണ് പൊതുസമൂഹമെന്നും, അതാണ് നാട് എന്നും തെറ്റിദ്ധരിക്കരുത്. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്നതും അതിന്‍റെ സാങ്കേതിക കാര്യങ്ങളറിയാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്. എന്തിനാണ് നുണ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതുപോലൊരു നിലപാട് എന്തുകൊണ്ട് എംഎല്‍എ എടുത്തു എന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടി ആലോചിക്കണം. ചിലര്‍ എന്തെങ്കിലും ഒറ്റപ്പെട്ട 'ഗ്വാ ഗ്വാ' ശബ്ദം ഉണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദം എന്ന് കരുതേണ്ടതില്ല. നമുക്ക് ഇതിനെയെല്ലാം ഒന്നിച്ച് നേരിടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍
''എനിക്ക് വിശ്വസിക്കാനെ കഴിയുന്നില്ല കെഎം ഷാജിയെന്ന എംഎല്‍എ ഇത്തരമൊരു പോസ്റ്റിടുമെന്ന്. ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിക്കുന്നില്ല. കെഎം ഷാജിയുടെ പാര്‍ട്ടി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുമായി സംഹകരിക്കുകയാണ്. എല്ലാ തരത്തിലും പൂര്‍ണമായി സഹകരിക്കുന്നുണ്ട്. കൊവിഡ് പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ ആംബുലന്‍സുകളുടെ എണ്ണം ഇന്നലെ മുസ്ലീം ലീഗ് അറിയിച്ചിരുന്നു. അത് ജില്ലാ കളക്ടര്‍മാരെ ധരിപ്പിച്ചിട്ടുണ്ട്. 

ഇത്തരമൊരു ഘട്ടത്തില്‍ ഇതുപോലൊരു നുണ പറയരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണോ വക്കീലിന് ഫീസ് കൊടുക്കുന്നത്. എന്തിനാണ് അങ്ങനെ ഒരു നുണ അവതരിപ്പിക്കുന്നത്. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നതും അതിന്‍റെ സാങ്കേതിക കാര്യങ്ങളും അറിയാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്. എന്തിനാണ് നുണ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്. 

ഇതുപോലൊരു നിലപാട് എന്തുകൊണ്ട് എംഎല്‍എ എടുത്തു എന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടി ആലോചിക്കണം. ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. അതാണ് പൊതുസമൂഹമെന്നും, അതാണ് നാട് എന്നും തെറ്റിദ്ധരിക്കരുത്.  നാടാകെ ഈ പ്രതിരോധത്തില്‍ ഒന്നിച്ച് നില്‍ക്കുകയാണ്. അതിലൊരു സംശയവും വേണ്ട. ചിലര്‍ എന്തെങ്കിലും ഒറ്റപ്പെട്ട 'ഗ്വാ ഗ്വാ' ശബ്ദം ഉണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദം എന്ന് കരുതേണ്ടതില്ല. നമുക്ക് ഇതിനെയെല്ലാം ഒന്നിച്ച് നേരിടാനാകും.

Read More: 'വിഷു കൈനീട്ടവും സക്കാത്തും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പോട്ടേ'; പരിഹസിച്ച് കെഎം ഷാജി കെഎം ഷാജി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്. പ്രത്യേകിച്ച്‌ അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌ ; CBI ക്കു കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ!!

നേരത്തെ നിങ്ങൾ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ , കൃപേശ്‌ , ശരത്ത്‌ ലാൽ ഷുഹൈബ്‌ കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ നമുക്കു പറ്റി!

അതുകൊണ്ട്‌ സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക്‌ തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോൾ "എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര" എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ!!