നരേന്ദ്രമോദിയുടെ കാർബൺ കോപ്പിയാണ് പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെതിരെ വിശദമായ കുറ്റപത്രം തയ്യാറാക്കി വിശകലനം ചെയ്യുമെന്നും പ്രേമചന്ദ്രൻ വിമർശിച്ചു. 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എംപി. ഫയലുകൾ നീങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായ കുറ്റസമ്മതമാണെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനമെന്നതിൻറെ പരോക്ഷമായ കുറ്റസമ്മതമാണ് മുഖ്യമന്ത്രി നടത്തിയത്. നരേന്ദ്രമോദിയുടെ കാർബൺ കോപ്പിയാണ് പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെതിരെ വിശദമായ കുറ്റപത്രം തയ്യാറാക്കി വിശകലനം ചെയ്യുമെന്നും പ്രേമചന്ദ്രൻ വിമർശിച്ചു. 

എ ഐ ക്യാമറകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കപ്പെടണം. പൊതു ഗതാഗതരംഗത്തെ പരിഷ്കാരം സർക്കാരിന്റെ ധനാഗമന മാർഗമായി മാറരുത്. ഇരുചക്രവാഹനങ്ങളിൽ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകാൻ കഴിയില്ലെന്നത് പ്രായോഗിക പ്രശ്നമാണ്. ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയത് പുതിയ കീഴ്വഴക്കം. ഇത് കേട്ടു കേൾവി ഇല്ലാത്തകാര്യമാണെന്നും മുഖ്യമന്ത്രിയൊരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിൽ ലോകായുക്ത നൽകിയത് നാണംകെട്ട മറുപടിയാണെന്നും പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.