തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുക ആണെന്നാണ് ഒടുവിൽ പുറത്ത് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്.

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു. തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുക ആണെന്നാണ് ഒടുവിൽ പുറത്ത് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ പരിശ്രമം. അണുബാധയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred