കൊച്ചി; സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ 'ഇൻ ദ നെയിം ഓഫ് ലോർഡ് മൈ ഗോഡ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പൈൻ ബുക്സ് പിന്മാറി. ലൂസി കളപ്പുരയുടെ അഭ്യർത്ഥന മാനിച്ചാണ് പിന്മാറ്റമെന്ന് പൈൻ ബുക്ക്സ് അധികൃതർ അറിയിച്ചു.

'ഇൻ ദ നെയിം ഓഫ് ലോഡ് മൈ ഗോഡ്' എന്ന കൃതിയുടെ മുഴുവൻ രേഖകളും സിസ്റ്റർ ലൂസി കളപ്പുരക്ക് കൈമാറിയെന്ന് പൈൻ ബുക്ക്സ് ഡയറക്ടർ മിൽട്ടൺ ഫ്രാൻസിസ്‌ അറിയിച്ചു. റോയല്‍റ്റി സംബന്ധിച്ച് സിസ്റ്റർ കൂടുതലായി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത് പരിഗണിക്കാൻ കഴിയാത്തതിനാലാണ് പ്രസാധനത്തിൽ നിന്ന് പിൻമാറുന്നതെന്നും മിൽട്ടൺ ഫ്രാൻസിസ് പറഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും ആത്മകഥ പ്രസിദ്ധീകരിക്കാനായിരുന്നു പൈൻ ബുക്സും സിസ്റ്റർ ലൂസി കളപ്പുരയും തമ്മിൽ കരാറിലേർപ്പെട്ടത്.