അപകടത്തിൽ പെട്ട പിറവം മണീട് സ്വദേശി ശശി (50) നേരത്തെ മരിച്ചിരുന്നു. പിറവത്ത് നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം

പിറവം: എറണാകുളം ജില്ലയിലെ പിറവത്ത് പാറമട അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പാറക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ അതിഥി തൊഴിലാളി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഒഡീഷ സ്വദേശിയായ ദീപക് (28) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിൽ പെട്ട പിറവം മണീട് സ്വദേശി ശശി (50) നേരത്തെ മരിച്ചിരുന്നു. പിറവത്ത് നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ഇതിന് പിന്നാലെയാണ് കല്ലിനടിയിൽ കുടുങ്ങിയ ദീപകിനെ ജീവനോട് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

അപകട സമയത്ത് ഇവർ രണ്ട് പേർ മാത്രമാണ് പാറമടയിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പാറമട പ്രവർത്തിച്ചിരുന്നത് അനധികൃതമായാണെന്ന് വ്യക്തമായി. പ്രവർത്തനം നിർത്താൻ സ്റ്റോപ്പ് മെമ്മോ ലഭിച്ചെങ്കിലും, ഈ വിലക്ക് ലംഘിച്ചാണ് പാറമട പ്രവർത്തിച്ചത് എന്നാണ് പുറത്തുവന്ന വിവരം.