അയഞ്ഞ് കേരള കോൺ​ഗ്രസ്. പി ജെ ജോസഫ് വിഭാ​ഗത്തിന് ഒരു മന്ത്രി മാത്രം. ചീഫ് വിപ്പ് കൂടി ലഭിക്കും.

തിരുവനന്തപുരം: ഒടുവിൽ അയഞ്ഞ് കേരള കോൺ​ഗ്രസ്. പി ജെ ജോസഫ് വിഭാ​ഗത്തിന് ഒരു മന്ത്രി മാത്രം. ചീഫ് വിപ്പ് കൂടി ലഭിക്കും. ജലവിഭവ വകുപ്പിനാണ് ധാരണയായിരിക്കുന്നത്. കെപിസിസിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. അതേസമയം, ജലവിഭവ വകുപ്പിനായി ആർഎസ്പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ്‌വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിൻ്റെ പ്രതികരണം. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ​ഗ്രൂപ്പ് അയഞ്ഞത്.

മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ ആശയക്കുഴപ്പം തീരുന്നില്ല. ഗവർണർക്ക് പട്ടിക സമർപ്പിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായി തുടരുകയാണ്. മുസ്ലിം പ്രതിനിധികൾ ആരൊക്കെ എന്നതിലടക്കം ഭിന്നതയുണ്ട്. ഷാനിമോൾക്കായി വി ഡി സതീശനും ടി സിദ്ദീഖിനായി കെസി വേണുഗോപാലും അൻവർ സാദത്തിനായി രമേശ് ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രിയോ സ്പീക്കറോ ആക്കണമെന്ന് എൻ ശക്തൻ ആവശ്യപ്പെടുന്നു. പട്ടിക വർഗ പ്രാതിനിധ്യം ഉയർത്തി ആണ് ഐസി ബാലകൃഷ്ണൻ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്.

അഞ്ച് മന്ത്രിമാരെ തീരുമാനിച്ച് മുസ്ലീം ലീ​ഗ്‌‌

സ്ലീം ലീ​ഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായി. വിമർശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂ‍ർ എന്നിവർ ലീഗ് മന്ത്രിമാരാകും.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News