ഇടുക്കി: പി ജെ ജോസഫ് എംഎൽഎ സ്വയം കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. ചൊവ്വാഴ്‌ച കരിങ്കുന്നത്ത്‌ എംഎൽഎ പങ്കെടുത്ത പരിപാടിയിൽ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ പ്രവേശിച്ചത്. സമീപ ദിവസങ്ങളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചതായി എംഎൽഎ അറിയിച്ചു.

Also Read: പി ജെ ജോസഫ് എംഎൽഎ നിയമസഭയിലെത്തിയിട്ട് അമ്പത് വർഷം

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 48 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ  165 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 3849 പേര്‍ക്കുമാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍കോട് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.