കോട്ടയം: ജോസ് നിലപാട് മാറ്റിയാൽ യുഡിഎഫ് നേതൃയോഗം നിലപാട് എടുക്കുമെന്ന് വിശദീകരിച്ച് പിജെ ജോസഫ്. പാർട്ടിയെ ഹൈജാക്ക് ചെയ്തു എന്ന വിമർശനം തള്ളിയ പിജെ ജോസഫ്  ജോസ് പക്ഷത്തുനിന്ന് കൂടുതൽ നേതാക്കൾ പുറത്ത് വരുമെന്നും ആവര്‍ത്തിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം.ധാരണ ഉണ്ടായിരുന്നു എന്ന് അംഗീകരിക്കുകയും രാജിവെക്കുകയും ചെയ്താൽ ചർച്ചകൾ തുടരും. ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന യുഡിഎഫിൻ്റെ പ്രതികരണം ജോസ് കെ മാണി നിലപാട് മാറ്റിയാൽ മാത്രമാണെന്നും പിജെ ജോസഫ് പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: കേരളാ കോൺഗ്രസ് തര്‍ക്കം, യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതക്ക് തയ്യാറെന്ന് മുസ്ലിം ലീഗ്...