കോട്ടയം ജില്ലാ പഞ്ചായത്തിൽ ധാരണ നടപ്പാക്കാൻ ജോസ് പക്ഷം തയ്യാറായില്ല 

തിരുവനന്തപുരം: ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് നടപടി നീതി പൂര്‍വ്വമായ തീരുമാനം എന്ന് പ്രതികരിച്ച് പിജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാന കൈമാറ്റ ധാരണ പാലിക്കാൻ ജോസ് പക്ഷം തയ്യാറായില്ല. പല തരത്തിലുള്ള ചര്‍ച്ചകളും നടത്തിട്ടും വഴങ്ങിയില്ല. യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനം എന്നും പിജെ ജോസഫ് വിശദീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

പാലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വ്യവസ്ഥകൾ അംഗീകരിക്കാൻ ജോസ് പക്ഷം തയ്യാറായില്ല. ചിഹ്നം വേണ്ട കെഎം മാണിയാണ് പാര്‍ട്ടി ചിഹ്നം എന്ന് പ്രഖ്യാപിച്ചത് ജോസ്കെ മാണിയാണ്. പിന്നെ ആക്ഷേപം പറയുന്നത് ശരിയല്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു.