Asianet News MalayalamAsianet News Malayalam

'രണ്ട് സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ', 13 സീറ്റ് വേണമെന്ന് പിജെ ജോസഫ്

നേരത്തെ 15 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിന്ന ജോസഫ് വിഭാഗം ഇപ്പോൾ രണ്ട് സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു

pj joseph says kerala congress need 13 seats in election
Author
Thodupuzha, First Published Feb 6, 2021, 2:05 PM IST

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസിന് 15 സീറ്റെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയി പിജെ ജോസഫ്. നേരത്തെ 15 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിന്ന ജോസഫ് വിഭാഗം ഇപ്പോൾ രണ്ട് സീറ്റുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ 13 സീറ്റ് എന്ന അവശ്യത്തിൽ നിന്നും ഇനി പുറകോട്ടേയ്ക്കില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. 

തളിപ്പറമ്പ്, ആലത്തൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകും. സീറ്റുകൾ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചർച്ച പിന്നീട് നടത്തും. പാലാ സീറ്റിൽ മാണി സി കാപ്പനല്ലെങ്കിൽ കോൺഗ്രവുമായി കൂടിയാലോചിച്ച് സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios