തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിൽ സംസ്ഥാന സ‍ർക്കാരിനെ പ്രശംസിച്ച് കേരള കോൺ​ഗ്രസ് എം വ‍ർക്കിം​ഗ് ചെയ‍ർമാൻ പിജെ ജോസഫ്. 

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റേത് നല്ല പ്രവർത്തനമാണെന്ന് പിജെ ജോസഫ് പറഞ്ഞു. വികസന പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും കേരളവും അഭിമാനകരമായ നേട്ടം കൈവരിച്ചെന്നും പിജെ ജോസഫ് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിൽ ചില കുറവുകളുണ്ട് അതു തിരുത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.