Asianet News MalayalamAsianet News Malayalam

'കടിച്ച പാമ്പിനെകൊണ്ട് വിഷമിറക്കാൻ കഴിഞ്ഞതിന്റെ സന്തോഷം, അന്തിമവിജയം സത്യത്തിനെന്ന് ഉറപ്പുണ്ടായിരുന്നു'

കത്വ ഉന്നാവോ പെൺകുട്ടികൾക്കായി സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെ ഉയർന്ന ആരോപണം.

Pk Firos response on police report of kathua fund fraud case sts
Author
First Published Oct 16, 2023, 3:42 PM IST

മലപ്പുറം: യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈർ എന്നിവര്‍ക്കെതിരായ  കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ‌കളവാണെന്ന് പൊലീസ്   റിപ്പോർട്ട്. രാഷ്ട്രീയ വൈരാ​ഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ വെറുതെ പരാതി നൽകി എന്നാണ് പൊലീസ് റിപ്പോർട്ട്. കേസിന് പിന്നിൽ വലിയ ​ഗൂഢാലോചന നടന്നുവെന്നും മന്ത്രി അബ്ദുറഹിമാനും കെ ടി ജലീലും സിപിഎം നേതൃത്വവുമാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്നും പികെ ഫിറോസ് ആരോപിച്ചു.  കത്വ ഫണ്ട് തട്ടിപ്പ് കേസ് ആരോപണം കളവാണെന്ന് പൊലീസ് കുന്നമം​ഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.  കത്വ ഉന്നാവോ പെൺകുട്ടികൾക്കായി സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെ ഉയർന്ന ആരോപണം.

'കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ഞങ്ങളിപ്പോഴുള്ളത്. ഞങ്ങൾക്കുറപ്പായിരുന്നു ഈ കേസ് വിജയിക്കുമെന്ന്. അന്തിമവിജയം സത്യത്തിനായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ജനങ്ങൾ ഒരുകാര്യം മറന്നു പോകാൻ പാടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഈ എഫ്ഐആറിന്റെ കോപ്പിയാണ് ഞാൻ താനൂരിൽ മത്സരിച്ച സമയത്ത് വ്യാപകമായി പ്രചരിപ്പിച്ചത്. ഓരോ വീട്ടിലും ഈ എഫ്ഐആറിന്റെ കോപ്പി കൊണ്ടുപോയി കൊടുത്ത് കത്വാ ഫണ്ട് തിരിമറി നടത്തിയ പ്രതിയാണിതെന്ന രീതിയിലുള്ള വ്യാപകമായി പ്രചരണമാണ് ഇന്നത്തെ മന്ത്രി വി അബ്ദുറഹിമാനും ഇടതുപക്ഷ നേതാക്കളും സിപിഎം പ്രവർത്തകരും നടത്തിയത്.' പികെ ഫിറോസ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 

സലാമിന്റെ പ്രസ്താവന അറിവില്ലായ്മ കൊണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സമസ്തയുമായി തർക്കം തീർക്കാൻ ലീഗ് ശ്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios