കോഴിക്കോട്; ജമാ അത്തെ ഇസ്ലാമി വർഗീയവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കരുത്. ഒരു രാഷ്ട്രീയ ബാന്ധവവും പാടില്ല. പികെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ലീഗ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണം. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ സിപിഎം ഒരുപോലെ ലാളിക്കുന്നു. റാന്നിയിൽ ഇടത് സഹായത്തോടെ ബിജെപി ഭരിക്കുന്നു. മഞ്ചേശ്വരത്ത് ലീഗിനെ തോൽപിക്കാൻ സിപിഎം ബിജെപിക്ക് വോട്ട് ചെയ്തു. ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ വർഗീയതയെ കൂട്ടുപിടിക്കുന്നു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.