തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ നിലപാട് എടുത്ത കാര്യം പാർട്ടി പരിശോധിക്കുമെന്നും അതിനു ശേഷം ഇക്കാര്യത്തിലെ പാർട്ടി നിലപാട് പറയുമെന്നും മുതിർന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. 

എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല. പരിണിതപ്രജ്ഞനായ നേതാവാണ് രാജഗോപാൽ പാർട്ടിയുടെ നിലപാട് എന്തെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് നേരത്തെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി. നിയമസഭാ പാസാക്കിയ പ്രമേയത്തിനെ ബിജെപി എംഎൽഎ പിന്തുണച്ചത് വിവാദമായ സാഹചര്യത്തിൽ കൃഷ്ണദാസ് പറഞ്ഞു.