തിരുവനന്തപുരം: സിനിമാക്കാരല്ല ആരായാലും നികുതി അടച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. അതിനെ ഭീഷണിയായി കണക്കാക്കേണ്ടതില്ല. സിനിമക്കാർ പ്രതിഷേധിച്ചത് പോലെ അവർക്കെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികമാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. 

ഇൻകം ടാക്സ് വീട്ടിൽ കയറിയിറങ്ങുമെന്ന് സന്ദീപ് വാര്യർ; സമരം ചെയ്ത സിനിമാക്കാർക്കെതിരെ ബിജെപി

പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാക്കാര്‍ക്കെതിരെ ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇൻകം ടാക്സും ഇഡിയും വീട്ടിൽ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. 
ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് കൊച്ചിയില്‍ സിനിമാ- സാംസ്കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ച് നടത്തിയത്. പിന്നാലെ പ്രതിഷേധത്തിനെതിരെ കുമ്മനം രാജശേഖരന്‍ അടക്കമുളള ബിജെപി നേതാക്കള്‍ രംഗത്തെത്തി. പ്രതിഷേധിച്ചവര്‍ക്ക് നാടിനോടുള്ള കൂറ് വെറും അഭിനയമാണന്നായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം. 

'കലാകാരൻമാരോട് കളിക്കരുത്' കുമ്മനത്തിന് കമലിന്‍റെ മറുപടി