കോഴിക്കോട്: അഴിമതിയിൽ ആടി ഉലയുന്ന സംസ്ഥാന സർക്കാരിൻ്റെ മുഖം നഷ്ടപ്പെട്ടു എന്ന് പി കെ കുഞ്ഞാലിക്കുട്ടി എപി. സംവരണ സമുദായങ്ങളോട് കേരള സർക്കാർ ചെയ്തത് കടുത്ത അനീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംവരണ വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങും. സംവരണ സമുദായ സംലടനകൾക്കൊപ്പം പ്രതിഷേധത്തിലും പ്രക്ഷോഭത്തിലും മുസ്ലീം ലീ​ഗ് ഉണ്ടാകും.  വർഗീയതയല്ല സാമൂഹ്യനീതിയാണ് ഇത്.

ഒറ്റക്കെട്ടായി യു.ഡി.എഫ് തെരെഞ്ഞെടുപ്പ് നേരിടും. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിൽ മൂന്നു തവണ മത്സരിച്ചവർക്ക്  സീറ്റുണ്ടാകില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.