സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് സിപിഎം ആദ്യം ക്ഷണിക്കട്ടെയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ പോരാട്ടത്തിന് കോൺഗ്രസ് തന്നെ നേതൃത്വം നൽകണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. അതിൽ സിപിഎമ്മും ഒപ്പമുണ്ടാകണം. പാർലമെന്റിന് അകത്തും പുറത്തും ഈ വിഷയത്തിൽ മതേതര ശക്തികൾ ഒറ്റക്കെട്ടായി നിന്ന് പോരാടും. എന്നാൽ മതേതര ഐക്യത്തെ തകർക്കേണ്ട ചർച്ചയാണ് കേരളത്തിൽ നടക്കുന്നത്. സെമിനാറിൽ ആര് പങ്കെടുക്കും എന്നതാണ് ഇവിടെ നടക്കുന്ന ചർച്ച. ഏകീകൃത സിവിൽ കോഡിനെ കുറിച്ചല്ല. കോൺഗ്രസ് തന്നെ ഏകീകൃത സിവിൽ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കണം. ആ പോരാട്ടത്തിൽ സിപിഎമ്മും ഒപ്പമുണ്ടാകണം. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് സിപിഎം ആദ്യം ക്ഷണിക്കട്ടെയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

YouTube video player