Asianet News MalayalamAsianet News Malayalam

ഉദ്യോഗാര്‍ത്ഥികൾക്ക് മുന്നിൽ മുട്ടുമടക്കിയല്ലെങ്കിൽ സര്‍ക്കാര്‍ പിന്നെ മുട്ടിലിഴയേണ്ടി വരും: കുഞ്ഞാലിക്കുട്ടി

ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കരാറിൽ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. മേഴ്സിക്കുട്ടിയമ്മയ്ക്ക് മാത്രമായി ഇക്കാര്യത്തിലൊരു തീരുമാനവും എടുക്കാനാവില്ല

pk kunjalikutty warns government on PSC strike
Author
Kozhikode, First Published Feb 20, 2021, 1:21 PM IST

കോഴിക്കോട്: ഉദ്യോഗാർത്ഥികളുടെ സമരത്തിനു മുന്നിൽ മുട്ടുമടക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പിന്നീട് മുട്ടിൽ ഇഴയേണ്ടി വരുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.  ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കരാറിൽ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. മേഴ്സിക്കുട്ടിയമ്മയ്ക്ക് മാത്രമായി ഇക്കാര്യത്തിലൊരു തീരുമാനവും എടുക്കാനാവില്ല. പദ്ധതി കൈയോടെ പിടിച്ചപ്പോൾ ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാരെന്നും കുഞ്ഞാലികുട്ടി കോഴിക്കോട്ട് ആരോപിച്ചു.

അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. സെക്രട്ടേറിയറ്റിലെ സമരപന്തലിൽ എത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് കൈമാറിയത്. എൽജിഎസ് ലിസ്റ്റിലുള്ളവര്‍ക്കും സിപിഒ ലിസ്റ്റിലുള്ളവര്‍ക്ക് സെപ്ഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കത്ത് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios