സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പികെ ശശിക്ക് അപരനെത്തുന്നത് വെല്ലുവിളിയാണ്. യുഡിഎഫ് പിന്തുണയോടെയാണ് ശശി ഒറ്റപ്പാലം മണ്ഡലത്തിൽ എത്തുന്നത്. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിനമായ ഇന്ന് അപരൻമാർ പത്രിക പിൻവലിക്കുമോ എന്നതായിരുന്നു ആകാംക്ഷ.
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം കാഴ്ച്ചവെക്കുന്ന ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പികെ ശശിക്ക് അപരനായി ശശി പികെ രംഗത്ത്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പികെ ശശിക്ക് അപരനെത്തുന്നത് വെല്ലുവിളിയാണ്. യുഡിഎഫ് പിന്തുണയോടെയാണ് ശശി ഒറ്റപ്പാലം മണ്ഡലത്തിൽ എത്തുന്നത്. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിനമായ ഇന്ന് അപരൻമാർ പത്രിക പിൻവലിക്കുമോ എന്നതായിരുന്നു ആകാംക്ഷ. അതേസമയം, മണ്ണാർക്കാട് മൂന്ന് അപരന്മാർ മത്സരരംഗത്തുണ്ടാവും. യുഡിഎഫ് സ്ഥാനാർഥി എൻ ഷംസുദ്ദീന് രണ്ട് അപരന്മാരുണ്ട്. ഷംസുദ്ദീൻ എടത്തനാട്ടുകര, ഷംസുദ്ദീൻ കർക്കിടാംകുന്ന് എന്നിവരാണവർ. എൽഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കറിന്, അബൂബക്കർ കൊറ്റൻകോടൻ ആണ് അപരൻ. പട്ടാമ്പിയിൽ രണ്ട് അപരന്മാരുണ്ട്. മുഹമ്മദ് മുഹ്‌സിന് അപരനായി മുഹമ്മദ് മുഹ്സിൻ പികെ, ടിപി ഷാജിക്ക് അപരൻ - ഷാജി മോൻ. തൃത്താല, കോങ്ങാട്, ഷൊർണൂർ, മണ്ഡലങ്ങളിൽ നിലവിൽ അപരന്മാരില്ല.



