തോട്ടം മേഖലയിലെ കൂലി പ്രശ്നം പരിഹരിക്കാനായി പ്ലാന്‍റേഷൻ ലേബർ കമ്മിറ്റി തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസമായി ദിവസ വേതനത്തിൽ വർധനവ്. ഈ മാസം മുതൽ ദിവസക്കൂലിക്കൊപ്പം 50 രൂപ കൂടി നൽകാൻ തീരുമാനമായി.
തോട്ടം മേഖലയിലെ കൂലി പ്രശ്നം പരിഹരിക്കാനായി പ്ലാന്‍റേഷൻ ലേബർ കമ്മിറ്റി തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചുള്ള വേതന വർധനവ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ജൂണിൽ നടക്കും.
