Asianet News MalayalamAsianet News Malayalam

അതിരൂപത ഭൂമി ഇടപാട്: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുൾപ്പെടെ 27 പേരെ പ്രതിയാക്കി കേസെടുക്കണമെന്നാണ് ആവശ്യം
 

plea against cardinal mar george alencherry in land case will consider today
Author
Kochi, First Published Apr 4, 2019, 7:33 AM IST

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി എറണാകുളം ചീഫ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുൾപ്പെടെ 27 പേരെ പ്രതിയാക്കി കേസെടുക്കണമെന്നാണ് ആവശ്യം. 

എറണാകുളം സ്വദേശി പാപ്പച്ചൻ എന്നായാളാണ് ഹർജി നൽകിയത്. സിറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വിൽപ്പനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം 3 പേർക്കെതിരെ കേസെടുക്കാൻ തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകൾ നിലവിലുണ്ട്.

Follow Us:
Download App:
  • android
  • ios