ജില്ലാ മജിസ്‌ട്രേറ്റിന്റെ എതിർപ്പില്ലാ രേഖ (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഇല്ലാതെയാണ് പമ്പ് തുറന്നതെന്നായിരുന്നു പരാതി

കൊച്ചി: കെഎസ്ആർടിസിയുടെ കിഴക്കേക്കോട്ടയിലെ പമ്പിനെതിരെ പരാതിപ്പെട്ട ഹർജിക്കാരന് 10000 രൂപ പിഴ ചുമത്തി കേരള ഹൈക്കോടതി. കൃത്യമായ രേഖകൾ ഇല്ലാതെ ഹർജി നൽകിയതിനാണ് പിഴ. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പമ്പിനെതിരെ പേട്ട സ്വദേശിയായ സെൽവിനാണ് പൊതുതാത്പര്യ ഹർജി നൽകിയത്. 

ജില്ലാ മജിസ്‌ട്രേറ്റിന്റെ എതിർപ്പില്ലാ രേഖ (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഇല്ലാതെയാണ് പമ്പ് തുറന്നതെന്നായിരുന്നു പരാതി. 40 വർഷം മുൻപ് എൻഒസി കിട്ടിയതായി കെഎസ്ആർടിസി കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹൈക്കോടതി ഹർജിക്കാരനെതിരെ നടപടിയെടുത്തു. സെൽവിൽ അടയ്ക്കുന്ന പിഴ തുക ക്യാൻസർ രോഗികളുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona