പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്

തൃശൂര്‍: തൃശൂർ പൂരത്തിന് മാല പടക്കം പൊട്ടിക്കാൻ അനുമതി തേടി സുപ്രീം കോടതിയിൽ ഹർജി. 
പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെ 
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. 

ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന് ദേവസ്വം ബോർഡ് അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടും. എക്സ്പ്ലോസീവ് കൺട്രോളർ അനുമതി നൽകുന്ന പടക്കങ്ങൾ ഉപയോഗിക്കാം എന്നാണ് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടത്.

കൂട്ടിക്കെട്ടിയ പടക്കം ദീപാവലിക്കു പൊടിക്കുന്നതു നിരോധിച്ചതിനാൽ പൂരത്തിനു മാലപ്പടക്കം പൊട്ടിക്കാനാകില്ലെന്നാണു പെസ്സോ നിലപാട്.