കാസര്‍കോട്: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാഞങ്ങാട്  അരയികടവിലെ രാജന്റെ മകന്‍ ഋതിൻ രാജാണ് മരിച്ചത്. മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ഋതിൻ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചില്‍ ആരംഭിച്ചു. അരമണിക്കൂറോളം നേരം തെരച്ചില്‍ നടത്തി ഋതിനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.