സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലിസിൽ പരാതി നൽകിയിരുന്നു.

ഇടുക്കി: പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബയസൺവാലി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലിസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred