Asianet News MalayalamAsianet News Malayalam

ചിരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയ്ക്ക് മുന്നില്‍ വിദ്യാര്‍ഥികളുടെ കൂട്ടക്കരച്ചില്‍

ചിരിച്ചുകൊണ്ട് പതറാതെ വിസ്തരിച്ച് ഉത്തരമെഴുതണമെന്ന് വീഡിയോയിലൂടെ പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയോട് ഇത്തരം ചോദ്യങ്ങളാണെങ്കില്‍ ആരും കരഞ്ഞുപോകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ മാത്രമല്ല രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്

plus two students complaint to education minister c raveendranath on chemistry exam
Author
Thiruvananthapuram, First Published Mar 8, 2019, 12:37 PM IST

തിരുവനന്തപുരം: പ്ലസ് ടു വാർഷിക പരീക്ഷയിലെ കെമിസ്ട്രി പരീക്ഷ കടുകട്ടിയായി എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. പല വിദ്യാർഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയത്. കെമിസ്ട്രി പരീക്ഷ വലച്ചതിന്‍റെ രോഷം മറച്ചുവെക്കാതെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നിലും എത്തിയിരിക്കുകയാണ്.

പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാനായി വിദ്യാഭാസ മന്ത്രി സി രവീന്ദ്രനാഥ് പോസ്റ്റ് ചെയ്ത വീഡിയോ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കുറിപ്പുകളിലും വിദ്യാര്‍ഥികളുടെ കമന്‍റുകളുടെ കൂട്ടക്കരച്ചിലാണ് ദൃശ്യമാകുന്നത്. ചിരിച്ചുകൊണ്ട് പതറാതെ വിസ്തരിച്ച് ഉത്തരമെഴുതണമെന്ന് വീഡിയോയിലൂടെ പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയോട് ഇത്തരം ചോദ്യങ്ങളാണെങ്കില്‍ ആരും കരഞ്ഞുപോകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ മാത്രമല്ല രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷ വീണ്ടും നടത്തുന്നതിനെക്കാള്‍ നല്ലത് ഉദാരമായി മാര്‍ക്ക് നല്‍കുകയാണെന്ന അഭിപ്രായവും ചിലര്‍ പങ്കുവച്ചിട്ടുണ്ട്.

കമന്‍റുകളില്‍ ചിലത്

എന്റെ പൊന്നു സാറേ നിങ്ങളൊക്കെ ഒന്നു മനസ്സിലാക്കണം കേരളത്തിലുള്ള എല്ലാ പിള്ളേരും 'newton' ഉം 'Einstein' ഉം അല്ല... ഇന്നത്തെ ആ പ്ലസ് ടു question പേപ്പർ ഉണ്ടാക്കിയവരെ ഒന്നു കാണാൻ പറ്റുമോ??

ഇന്നത്തെ കെമിസ്ട്രി പരീക്ഷയിലൂടെ നിങ്ങൾ തകർത്തത് ഒരു വിദ്യാർത്ഥിയുടെ ആത്മവിശ്വാസമാണ്.... 

chemistry പരീക്ഷ ഒരു നിവർത്തിയും ഇല്ല....തോറ്റ് തുന്നംപാടി....thenkyou ഇനി വീട്ടിന്ന് ഫുഡ് കിട്ടില്ല

ഇന്ന് chemistry exam എഴുതിയ ഒരു വിദ്യാർത്ഥിയാണ് ഞാൻ. തികച്ചും അപലപനീയമായിരുന്നു ഇന്നത്തെ exam എന്നേ പറയാൻ കഴിയൂ. കാരണം ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ ബുദ്ധിയും കഴിവും കാണിക്കേണ്ടത് +2 ന് പഠിക്കുന്ന കുട്ടിയുടെ ജീവിതത്തോട് അല്ലാ. Question തയാറാക്കുന്ന ആളുകൾ അല്ലാ വന്നിരുന്നു exam എഴുതേണ്ടത്, വിദ്യാർത്ഥികളുടെ മനോഭാവങ്ങൾ കൂടി കണക്കിലെടുത്തു വേണം ചോദ്യം തയ്യാറാക്കേണ്ടത്.പഠിക്കാത്തവർക്കും ശരാശരി പഠിക്കുന്നവർക്കും, മിടുക്കരായി പടിക്കുന്നവർക്കുമുള്ള ചോദ്യങ്ങൾ ചോദിച്ചായിരുന്നു ഇതുവരെയുള്ള കീഴ്വഴക്കങ്ങൾ.എന്നാൽ ഈ കീഴ്വഴക്കങ്ങളെയെല്ലാം തകിടം മറിയ്ക്കുന്ന രീതിയിൽ ആയിരുന്നു ഇന്നലെ പരീക്ഷ.

ബഹുമാനപെട്ട സർ 
ഇന്നത്തെ പരീക്ഷ ഒരു ഒന്നൊന്നര പരീക്ഷ ആയിരുന്നു ഫുൾ മാർക്ക് ആണ് പ്രതീക്ഷിച്ചിരുന്നത് ഇനി ഒരു രക്ഷയും ഇല്ല +2 കഴിഞ്ഞു വേറെ വല്ല ജോലി നോക്കേണ്ട അവസ്ഥ അയി ഇപ്പൊ 
അടുത്ത ഇരിക്കുന്നവനിൽ നിന്ന് നോക്കി എഴുതാമെന്ന പ്രതീക്ഷ question paper കയ്യിൽ കിട്ടിയപ്പോഴെ അസ്തമിച്ചു ക്ലാസ്സിൽ ഇരുന്ന എല്ലാരും നന്നായി ഉറങ്ങി ആദ്യം അയി സ്കൂളിൽ നിന്ന് ഉറങ്ങാൻ അയി ഇന്ന് ഫാൻ എട്ടുതന്നു അതിനാൽ സമയം പെട്ടന്ന് പോയി എന്തായാലും ഞാൻ പറഞ്ഞു മുഷിപ്പിക്കണില്ല സർ ദെയവായ് പേപ്പർ കറക്റ്റ് ചെയ്യുന്നവരോട് ചെറുതായ ഒരു വിട്ടുവീഴ്ച്ച കാണിക്കണമെന്ന് അഭ്യർഥിക്കുന്നു 

അറിയാൻ പടില്ലഞ്ഞിട്ട്‌ ചോദിക്കുവാ..ഇതിപ്പോ ഞങ്ങളെ ജയിപ്പിക്കാൻ തന്നെ ആന്നോ chemistry പരീക്ഷ ഇട്ടത്..എനിക്ക് വോട്ട് അവകാശം വന്നാൽ തീർച്ചയായും നിങ്ങൾക്ക് തരില്ല.

രീക്ഷ പരീക്ഷണം ആക്കരുത്....

ടീച്ചറുടെ അതിബുദ്ധി വിളമ്പരം ചെയ്യാനുള്ള ഇടമല്ല ചോദ്യപേപ്പർ. കുട്ടികളുടെ പഠന നിലവാരവും, പൊതു വിജ്ഞാനവും അറിഞ്ഞുള്ളതാകണം ചോദ്യപേപ്പർ.

ഇന്നത്തെ +2 ചോദ്യപേപ്പർ തയ്യാറാക്കിയ കെമിസ്ട്രി "പണ്ടി'തന് സമർപ്പിക്കുന്നു. ഇത്തരം ഭൂലോക തോൽവികളുടെ കയ്യിൽ നിന്നും നമ്മുടെ വിദ്യാഭ്യാസ രംഗം എന്ന് രക്ഷപ്പെടും..!!!

സർ. ലക്ഷക്കണക്കിന് +2 വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും ആത്മവിശ്വാസം തകർത്തതായിരുന്നു കെമിസ്ട്രി പരീക്ഷ

 

Follow Us:
Download App:
  • android
  • ios