Asianet News MalayalamAsianet News Malayalam

മോദി തൃശൂരിലേക്ക്; റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവയ്ക്ക് നിരോധനം

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി പൊലീസിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം

pm modi visiting thrissur Ban on remote operated electronic toys helicam etc
Author
First Published Apr 12, 2024, 6:31 PM IST | Last Updated Apr 12, 2024, 6:31 PM IST

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 15ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിന്‍റെ ഭാഗമായി സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താത്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി പൊലീസിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം. അതേസമയം, ഇന്ത്യ - പാക് വിഭജനത്തിന് കാരണം മുസ്ലീം ലീ​ഗാണെന്നും കോൺ​ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീ​ഗിന്റെ സ്റ്റാമ്പുണ്ടെന്നും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തുമെന്ന വിമർശനത്തിന് മറുപടി പറഞ്ഞ അദ്ദേഹം, ഭരണഘടന സർക്കാറിന് ​ഗീതയും ഖുറാനും ബൈബിളുമാണെന്ന് പറഞ്ഞു. അംബേദ്കർ നേരിട്ട് വന്ന് ആവശ്യപ്പെട്ടാലും ഭരണഘടന നശിപ്പിക്കാനാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു പാര്‍ട്ടി പ്രകടന പത്രികയിൽ പറഞ്ഞത് ആണവായുധങ്ങൾ ഇല്ലാതാക്കും എന്നാണ്. രണ്ട് അയൽരാജ്യങ്ങളും ആണവായുധങ്ങളുമായി നിൽക്കുമ്പോൾ അങ്ങനെ ചെയ്യണോ? ഇന്ത്യയുടെ ശക്തി ഇല്ലാതാക്കുന്ന ഈ സഖ്യം എന്ത് സഖ്യമാണെന്നും മോദി ചോദിച്ചു. 

പിടിക്കപ്പെടുന്ന 407-ാമത്തെ ആൾ, സ്കൂട്ടർ കഴുകിയതിന് പിഴ 5000; കടുത്ത നടപടികൾ, ആകെ പിഴ ഈടാക്കിയത് 20.3 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios