പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം അറിയിച്ചു.

മലപ്പുറം: നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തൊടുപുഴയിൽ മുസ്ലിം ലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. ആഹ്ലാദ പ്രകടനങ്ങൾ അതിര് കടക്കരുത് എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയതാണ്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരായാലും പാർട്ടി അംഗീകരിക്കില്ല. പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred