ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെല്പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്യുന്നത്.
കോഴിക്കോട്: കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെല്പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അധ്യാപകനെതീരെ കേസ് എടുക്കുകയായിരുന്നു. അതേസമയം, പ്രതിയായ അധ്യാപകൻ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു; ആനുകൂല്യം ലഭിക്കുക 60,232 പേര്‍ക്ക്
