മറുനാടൻ തൊഴിലാളികളെന്ന വ്യാജേന എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് തീവ്രവാദികളെ ഇന്നലെ എൻഐഎ പിടികൂടിയതിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി. 

പെരുമ്പാവൂർ: എറണാകുളത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപിൽ പൊലീസ് പരിശോധന നടത്തുന്നു. റൂറൽ എസ്.പിയുടെ നിർദേശപ്രകാരമാണ് നടപടി. 

Add Asianetnews as a Preferred SourcegooglePreferred

മറുനാടൻ തൊഴിലാളികളെന്ന വ്യാജേന എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് തീവ്രവാദികളെ ഇന്നലെ എൻഐഎ പിടികൂടിയതിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി. 

പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറൽ ജില്ലാ പരിധിയിൽ ജോലി ചെയ്യുന്ന മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളും പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 

ചട്ടപ്രകാരമുള്ള രജിസ്ട്രേഷൻ നടത്താത്ത പക്ഷം തൊഴിൽ ഉടമകൾക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.