തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. സിപിഎമ്മിലും പൊലീസിലും എതിര്പ്പ് ശക്തമായതോടെയാണ് തിരുത്തൽ വരുത്താനുള്ള നീക്കം.

നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു. തിരുത്തൽ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു