ലഹരിമരുന്ന് ഇടപാടിനെ ചൊല്ലിയുള്ള തർക്കമായിരുന്നു കൊലപാതകത്തിന് കാരണം. മുളന്തുരുത്തി സ്വദേശി ജോജിയെ ആണ് നാല് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

എറണാകുളം: മുളന്തുരുത്തിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. സംഭവം നടന്ന ഉടൻ ഒളിവിൽ പോയ പ്രതി ഹരീഷാണ് രണ്ട് ദിവസത്തിന് ശേഷം പൊലീസിന്‍റെ പിടിയിലാകുന്നത്. സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് യുവാക്കൾ നേരത്തെ അറസ്റ്റിലായിരുന്നു. ലഹരിമരുന്ന് ഇടപാടിനെ ചൊല്ലിയുള്ള തർക്കമായിരുന്നു കൊലപാതകത്തിന് കാരണം. മുളന്തുരുത്തി സ്വദേശി ജോജിയെ ആണ് നാല് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.