Asianet News MalayalamAsianet News Malayalam

പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സിദ്ധന്‍ പിടിയില്‍

കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്. 

police arrested man who tried to rape a boy in alappuzha
Author
Alappuzha, First Published Jul 1, 2019, 9:16 PM IST

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ  16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്.  പ്രാർത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയിൽ സ്ഥിരസാന്നിധ്യമാണ് അബ്ദുൾ കരീമെന്ന് പൊലീസ് പറഞ്ഞു.

രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിൽ ഇയാളെത്തിയിരുന്നു. വീട്ടുകാരോട് കുടുംബ സാഹചര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. പ്ലസ് വൺ വിദ്യാർത്ഥിയായ മകന് പനി ഉണ്ടെന്ന് ഇയാളോട് കുട്ടിയുടെ അമ്മ പറഞ്ഞു. പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അബ്ദുൾ കരീം രക്ഷപ്പെട്ടു.

നാട്ടുകാരാണ് പൊലീസിൽ വിവരം അറയിക്കുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പോക്സോ നിയമപ്രകാരം അബ്ദുൾ കരീമിന് എതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 

Follow Us:
Download App:
  • android
  • ios