വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാളാണ് പാസ് വാങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറിച്ചു കടത്തിയ മരങ്ങൾ കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 

തൃശ്ശൂര്‍: മരംമുറിയില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍. ഇടനിലക്കാരൻ ഷെമീർ ആണ് തൃശ്ശൂരില്‍ അറസ്റ്റിലായത്. മഞ്ചാട് വനമേഖലയിൽ നിന്നും തേക്കും ഈട്ടിയും മുറിച്ചു കടത്തിയത് ഷമീറെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാളാണ് പാസ് വാങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറിച്ചു കടത്തിയ മരങ്ങൾ കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 

അതേസമയം മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയത്. അഞ്ച് ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടത്. മാനന്തവാടി ജില്ല ജയിലിൽ കഴിയുന്ന റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.