Asianet News MalayalamAsianet News Malayalam

വള്ളികുന്നത്ത് യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ

കാമ്പിശ്ശേരി ജംഗ്ഷനിലെ അർച്ചന ഫിനാൻസ് ഉടമ വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ സ്ഥാപനത്തിൽ സ്വർണ്ണം പണയം വെച്ച കടുവിനാ‌ൽ സ്വദേശി അഞ്ജുവാണ് പരാതിക്കാരി.
 

police arrested one person in alappuzha for misusing womans aadhaar
Author
Alappuzha, First Published Sep 23, 2021, 2:29 PM IST

ആലപ്പുഴ: വള്ളികുന്നത്ത് യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റി‌ൽ (arrest).  കാമ്പിശ്ശേരി ജംഗ്ഷനിലെ അർച്ചന ഫിനാൻസ് ഉടമ വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ സ്ഥാപനത്തിൽ സ്വർണ്ണം പണയം വെച്ച കടുവിനാ‌ൽ സ്വദേശി അഞ്ജുവാണ് പരാതിക്കാരി. പണയ ഇടപാട് സമയത്ത് നൽകിയ ആധാർ കാർഡിന്‍റെ പകർപ്പ് ദുരുപയോഗം ചെയ്ത് ദേശസാല്‍കൃത ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 15 ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടന്നതായി വള്ളികുന്നം പൊലീസ് കണ്ടെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios